തൃശൂർ: (piravomnews.in) മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെ ആണ് കാണാതായത്. ഇന്ത്യൻ സൈന്യത്തിലെ ഫാർമസിസ്റ്റ് ആണ് ഇദ്ദേഹം.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാനില്ലെന്നാണ് വിവരം. പൂണയിൽ നിന്നും ബറേലിയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഫർസീനെ കാണാതായതെന്ന് ബന്ധുക്കൾ പറഞ്ഞു.

പൂണയിലെ ആമിഡ് ഫോഴ്സ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നു ഫർസീൻ. അടുത്തിടെ ബറേലി ആമിഡ് ഫോഴ്സ് ഹോസ്പിറ്റലിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ സ്ഥാനമേറ്റെടുക്കാനായി പോകുന്നു എന്നാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച വിവരം. ജൂലൈ 11-നാണ് ബറേലിക്ക് അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് അവസാനമായി ഫർസീൻ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചത്. അദ്ദേഹത്തെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു.
Complaint about missing Malayali soldier
