കൊച്ചി: (piravomnews. in) വാഹന പരിശോധനയ്ക്കിടെ കൊച്ചിയിൽ മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർ പിടിയിൽ. കലൂരിൽ രണ്ട് പേരും ഹൈക്കോടതി ജംഗ്ഷനിൽ ഒരാളുമാണ് പിടിയിലായത്. ഇവർ ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ ഇന്ന് പൊലീസ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. കെഎസ്ആർടിസി ബസ്സിലുൾപ്പെടെ പരിശോധന നടത്തി. നിരവധി ബസ്സുകളിലായി നടത്തിയ പരിശോധനയിലാണ് മൂന്നുപേർ അറസ്റ്റിലായത്.
Alcohol consumption is harmful to health! Three private bus drivers arrested for driving drunk in Kochi
