ആമ്പല്ലൂർ : (piravomnews.in) ഇനി മറുനാടൻ പൂക്കൾ വേണ്ട ഈ നാട്ടിൽ ഇക്കൊല്ലം ഓണ പൂക്കളത്തിന് നാടിന്റെ സുഗന്ധം മാകും.ആമ്പല്ലൂരുകാർ പൂകൃഷി തുടങ്ങി.

ഓണക്കാലത്ത് ആവശ്യമായ പൂക്കൾ ലഭ്യമാക്കാൻ ആമ്പല്ലൂർ ഗ്രാമീണ വായനശാല പൂകൃഷിയാരംഭിച്ചു.പഴയ പഞ്ചായത്തിൽ കളരിക്കൽ പറമ്പിലാണ് വായനശാലയുടെ നേതൃത്വത്തിൽ പൂകൃഷിയാരംഭിച്ചത്. വായനശാലാ പ്രസിഡന്റ് സി.ആർ. രാധാകൃഷ്‌ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൈ നട്ടുകൊണ്ട് എ.വി. കരുണാകരൻ ഉദ്ഘാടനം നിർവഹിച്ചു.
ബന്തി, വാടാമല്ലി, തുമ്പ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വൈസ് പ്രസിഡൻ്റ് കെ. ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.സി. ദിവാകരൻ, ജീവൽശ്രീ, ടി.ജി. സോമൻപിള്ള, വത്സ നങ്ങേത്ത് എന്നിവർ പ്രസംഗിച്ചു.
This year, the Onam flower festival will have the fragrance of the country; Amballoor people have started flower cultivation
