കോഴിക്കോട് : ( piravomnews.in ) കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്.66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്.
അതേസമയം കണ്ണൂരിൽ കുടിവെള്ള വിതരണ പൈപ്പിടാനായി കുഴിച്ച കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ദമ്പതികളടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. കുനുമ്മൽ ചെണ്ടയാട് റോഡിലാണ് ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

KL 58 F 3092 നമ്പർ ഓട്ടോയാണ് അപകടത്തിൽ പെട്ട് മറിഞ്ഞത്. ചെണ്ടയാട് കിഴക്ക് വയലിലെ ചൂണ്ടയിൽ സുരേഷ് (72), ഭാര്യ രമ (60), അയൽവാസി കൈതേരി കുണ്ടിയിൽ ശ്രീജിന (40) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.
ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു.
Elderly woman dies tragically after being hit by KSRTC bus
