വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Jul 23, 2025 06:54 AM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ പഞ്ചായത്തിലെ നെല്ലിവിള ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് ആരോപണം. അയല്‍ക്കാരിയുടെ മകന്‍ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു.

ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.

ഐടിഐ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണമുണ്ടായത്. പാറശ്ശാല ധനുവച്ചപുരം ഐടിഐയിലാണ് അനുഷ പ്രവേശനം നേടിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Student found dead inside house

Next TV

Related Stories
കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു ; അമ്മ ഗുരുതരാവസ്ഥയിൽ

Jul 23, 2025 11:32 AM

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും 2 മക്കളും മരിച്ചു ; അമ്മ ഗുരുതരാവസ്ഥയിൽ

പുലർച്ചെ മൂന്നോടെ വയറുവേദനയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ...

Read More >>
എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം ; ദമ്പതികൾക്ക് പരിക്ക്

Jul 23, 2025 10:53 AM

എഎസ്ഐ ഓടിച്ച കാറിടിച്ച് അപകടം ; ദമ്പതികൾക്ക് പരിക്ക്

എഎസ് ‍ഐ വിനോദ് ഓടിച്ചതെന്നാണ് ഉയരുന്ന പരാതി. സ്ഥലത്തെത്തിയ നാട്ടുകാർ വാഹനത്തിൽ നിന്ന് മദ്യക്കുപ്പി...

Read More >>
തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

Jul 23, 2025 10:47 AM

തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; മുപ്പത്തഞ്ചുകാരൻ അറസ്റ്റിൽ

ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന്...

Read More >>
കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Jul 23, 2025 06:58 AM

കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ്...

Read More >>
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 08:08 PM

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വി എസിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അനൂപ് വാട്‌സാപ്പിൽ അധിക്ഷിപിച്ച്...

Read More >>
 ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോ

Jul 22, 2025 08:03 PM

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോ

അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി...

Read More >>
Top Stories










News Roundup






//Truevisionall