കൂത്താട്ടുകുളം : (piravomnews.in) എംസി റോഡിൽ കൂത്താട്ടുകുളം ആറൂർ പെട്രോൾ പമ്പിന് സമീപം പ്ലൈവുഡ് കമ്പനിയിൽ നിന്നുള്ള മാലിന്യവുമായെത്തിയ ലോറിക്ക് തീപിടിച്ചു .
ഇൻഡ്യൻ ഓയിൽ പമ്പിലെ എൽദോ സ്‌കറിയ, അജയ് എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരും ഹൈവേ പോലീസ് സംഘത്തിലെ എസ്ഐ ബിജു വർഗീസ്,സിപിഒമാരായ വി.എം. റഫീഖ്, അഷ്റഫ് അമീൻ എന്നിവരുടെ നേതൃത്വത്തിൽ തീ അണയ്ക്കുവാൻ ശ്രമം നടത്തി.

അപകടസമയത്തെത്തിയ കെഎസ്ആർടിസി ബസിൽനിന്നും അണയ്ക്കുവാനുള്ള ഉപകരണങ്ങളുമായി ജീവനക്കാരെത്തി. പിന്നീട് അഗ്നിരക്ഷാസംഘമെത്തി തീ പൂർണമായിട്ടണച്ചു. വാഹനത്തിൽ എൻജിൻ കാബിനിൽ നിന്നുണ്ടായ ഷോട് സർക്കിറ്റ് ആണ് തീപിടിക്കുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
A lorry carrying waste from a plywood company caught fire in Koothattukulam.
