അത്താണി: (piravomnews.in) ചെറിയ വാപ്പാലശ്ശേരിയിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ മെയ്ൻറനൻസ് സബ് ഡിവിഷനായ സെൻട്രൽ സ്റ്റോർ വളപ്പിൽ അപകടകരമായനിലയിൽ നിൽക്കുന്ന വലിയ തേക്കുമരങ്ങൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. സുനിൽ ആവശ്യപ്പെട്ടു.
പ്രദേശത്തെ ആളുകളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലാണ് തേക്കുമരങ്ങൾ നിൽക്കുന്നത്.പലതവണ ഡിവിഷനിലെ എക്‌സിക്യുട്ടീവ് എൻജിനിയറിനെ വിവരം ധരിപ്പിച്ചു.

അപകടാവസ്ഥ ഒഴിവാക്കാതെ മരത്തിൻ്റെ ശിഖരങ്ങൾ മാത്രം വെട്ടിമാറ്റുകയാണ് ചെയ്തത്. കഴിഞ്ഞമാസമുണ്ടായ വലിയകാറ്റിൽ പ്രദേശത്ത് തേക്കു മരങ്ങൾ മറിഞ്ഞ് വലിയ നാശനഷ്ടമുണ്ടായതാണ്. പട്ടികജാതി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്.
അപകടങ്ങൾക്ക് കാത്തുനിൽക്കാതെ തേക്കുമരങ്ങൾ അടിയന്തരമായി വെട്ടിമാറ്റാൻ വൈദ്യുതിവകുപ്പ് നടപടി സ്വീകരിക്കണമെന്ന് വാർഡംഗം കൂടിയായ പ്രസിഡൻ്റ് ആവശ്യപ്പെട്ടു. ചെറിയ വാപ്പാലശ്ശേരിയിലെ സെൻട്രൽ സ്റ്റോർ വളപ്പിൽ അപകടകരമായനിലയിൽ നിൽക്കുന്ന തേക്കുമരങ്ങൾ
Demand to remove and kill large teak trees that are in a dangerous condition
