തൃപ്പൂണിത്തുറ : അത്താഘോഷത്തിന്റെ ഭാഗമായി 24-ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലളിതഗാനം, കവിതാപാരായണം എന്നീ മത്സരങ്ങൾ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് 27-ലേക്ക് മാറ്റി.
രാവിലെ 10-ന് തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. 27-ന് ലായം കൂത്തമ്പലത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന നാടോടിനൃത്തം ജൂനിയർ സൂപ്പർ സീനിയർ വിഭാഗം മത്സരങ്ങൾ രാവിലെ 10-ന് ഗവ. സംസ്കൃതം കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കൺവീനർ അറിയിച്ചു
Change in the date of the art competition scheduled to be held as part of the Attha celebration
