കോലഞ്ചേരി : (piravomnews.in) ഇരുചക്ര വാഹന മോഷ്ടാവ്ഐരാപുരം വളയൻചിറങ്ങര മൂഴപ്പിള്ളിൽ വീട്ടിൽ ഷൈൻ രാജി(53)നെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്‌ച രാവിലെ വളയൻചിറങ്ങര വിമല ക്ഷേത്ര മതിൽക്കെട്ടിൽ സൂക്ഷിച്ചിരുന്ന വളയൻചിറങ്ങര സ്വദേശിയുടെ സ്കൂട്ടറാണ് മോഷണം പോയത്. ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ ടി.കെ. പ്രിൻസ്, എസ്‌സിപിഒ മുരളീധരൻ, സിപിഒമാരായ എം.എം. അനീഷ്, കെ.എച്ച്. നൗഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Catch the thief.... Two-wheeler thief caught
