അരൂർ : (piravomnews.in) സ്‌കൂൾ കുട്ടികൾക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്ന യുവാവിനെ അരൂർ പോല അറസ്റ്റ് ചെയ്തു.
പള്ളുരുത്തി സ്വദേശിയും ചന്തിരൂർ കണ്ണോത്ത്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഇസ്‌മയിലിനെ(23)യാണ് അരൂർ എ എസ്. ഗീതുമോളിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇയാളിൽ നിന്ന് 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച നടത്ത പരിശോധനയിലാണ് ഇസ്മയിൽ കുടുങ്ങിയത്.
പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ലഹരിക്കേസ് റിപ്പോർട്ട് ചെയ്‌ത പത്താം വാർഡിൽ പൊതുജന സഹകരണത്തോടെ പോലീസ് സ്പന്ദനം എന്ന പേരിൽ കാംപെയ്ൻ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇയാളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും
Youth arrested for distributing cannabis to school children
