കൂത്താട്ടുകുളം : ഇടയാറിൽ തെരുവുനായ്ക്കൂട്ടം നാല് ആടുകളെ കടിച്ചുകൊന്നു. നഗരസഭാ കൗൺസിലർ ഇടയാർ കരുംതകരക്കുഴിയിൽ ടി.എസ്. സാറയുടെ നാല് ആടുകളെയാണ് തെരുവുനായ്ക്കൂട്ടം കടിച്ചുകൊന്നത്.
രണ്ട് വലിയ ആടുകളെയും അഞ്ചുമാസം പ്രായമായ രണ്ട് ആട്ടിൻ കുഞ്ഞുങ്ങളെയുമാണ് നായ്ക്കൾ കടിച്ചുകൊന്നത്. മറ്റൊരാടിന് ഗുരുതരമായി പരിക്കേറ്റു. വീടിനുസമീപമുള്ള പുരയിടത്തിലാണ് ആടുകളെ പുല്ലുതിന്നുന്നതിനായി കെട്ടിയിരുന്നത്.ഒരു ആട്ടിൻകുഞ്ഞിനെ കടിച്ച് തൂക്കിയോടുന്നതുകണ്ട നാട്ടുകാർ നായ്ക്കളെ ഓടിച്ചകറ്റി. ചൊവ്വാഴ്‌ച വൈകീട്ട് 3.30-ഓടെയാണ് സംഭവം.
Stray dog problem worsens; four sheep killed in Koothattukulam
