പെരിയാട്ടടുക്കം: (poiravomnews.in) ബസിന് പിറകിൽ ബൈക്കിടിച്ചു വിദ്യാർഥി മരിച്ചു. മംഗളൂരു കോളേജിലെ വിദ്യാർഥി കുണിയയിലെ അബ്ദുൾ റഹ്മാൻ ഫാരിസ് (19) ആണ് മരിച്ചത്. കെ വി അബ്ദുല്ലയുടെയും താഹിറയുടെയും മകനാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ബട്ടത്തൂരിൽ ആണ് അപകടം. സ്വകാര്യ ബസ് പെട്ടെന്ന് ബ്രെക്ക് ചവിട്ടിയപ്പോൾ ബൈക്ക് ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹുസൈൻ, മുജ്തബ, ആയിഷ, ബുഷ്‌റ, ഫാത്തിമ.

Student dies after bike hits back of bus
