വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു ഒന്നരകോടി അനുവദിച്ചു

വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു ഒന്നരകോടി അനുവദിച്ചു
Jul 17, 2025 01:42 PM | By Jobin PJ

കൊച്ചി.... (piravomnews) വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു. വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ 1.5 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കും മന്ത്രി പി. രാജീവ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണു തീരുമാനം.വൈറ്റില ഗതാഗത പരിഷ്കാരത്തിനു ട്രാഫിക് പൊലീസ് തയാറാക്കിയ വിശദ പ്ലാനും പിന്നീട് ഗതാഗത വകുപ്പ് നടപ്പാക്കിയ പ്ലാനും കൂട്ടിച്ചേർത്തുള്ള പരിഷ്കാരമാവും ജംക്‌ഷനിൽ നടപ്പാക്കുക. 1.5 കോടി രൂപ റോഡ് സുരക്ഷ അതോറിറ്റിയിൽ നിന്നു ലഭ്യമാക്കും. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കി. വർക്ക് ടെൻഡർ ചെയ്യാൻ ഒരു മാസം വേണം. കരാ‍ർ ഉറപ്പിച്ചാൽ ഒരു മാസം കൊണ്ടു പൂർത്തിയാക്കും.എസ്എ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കും തൃപ്പൂണിത്തുറ റോഡിൽ നിന്നുള്ള വാഹനങ്ങൾക്കും വേഗത്തിൽ ജംക്‌ഷൻ കടന്നുപോകാൻ പാകത്തിലാണു പരിഷ്കാരം. ഇതോടെ ഇൗ 2 റോഡുകളിലും വാഹനങ്ങളുടെ നിര കുറയും.

കോൺക്രീറ്റ് ചെയ്ത സെന്റർ മീഡിയൻ ഇരുവശത്തും 2 മീറ്റർ വരെ വീതിയിൽ 80 മീറ്റർ നീളത്തിൽ പോളിക്കും. പാലാരിവട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ഇതുവഴി ഹബ്ബിലേക്ക് ഫ്രീ ലെഫ്റ്റ് കിട്ടും. പാലാരിവട്ടം, തമ്മനം ഭാഗത്തേക്കും ഫ്രീ യു ടേണും കിട്ടും. 80 മീറ്റർ നീളത്തിൽ ഇരുവശത്തുമായി 4 മീറ്റർ റോഡ് കൂടുതൽ കിട്ടുന്നതോടെ വാഹനങ്ങളുടെ നീക്കം എളുപ്പമാവും.

 പവർ ഹൗസ് സ്റ്റോപ്പിലെ ബസ് സ്റ്റോപ് ക്രമീകരിക്കും. തൃപ്പൂണിത്തുറ റോഡിൽ നിന്നു എസ്എ റോഡിലേക്കുള്ള വാഹനങ്ങളുടെ നീണ്ട നിര ഒഴിവാക്കാൻ ഹബ് എക്സിറ്റ് മുതൽ വൈറ്റില ജംക്‌ഷൻ വരെ പടിഞ്ഞാറോട്ടുള്ള ട്രാക്കിന്റെ വീതി കൂട്ടും. കൂടുതൽ വാഹനങ്ങളെ ഇവിടെ ഹോൾഡ് ചെയ്യാം. ജംക്‌ഷനിൽ ട്രയാംഗിൾ മീഡിയന്റെ മൂല അരിയും. കുന്നറ പാർക്ക് മുതൽ വൈറ്റില വരെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം ഓവർടേക്കിങ് ആണ്. ഇവിടെ മീഡിയൻ വേർതിരിക്കും.

എസ്എ റോഡിലെ തിരക്കാണ് വൈറ്റിലയിലെ ഏറ്റവും ഗുരുതര പ്രശ്നം. ജംക്‌ഷനിലേക്കു വാഹനങ്ങൾ കടക്കുന്ന ഭാഗത്തെ വീതി വെറും 4 മീറ്ററാണ്. ഒരു ഭാഗത്തു ബഹുനില കെട്ടിടമാണെന്നതിനാൽ ഇനി ഇവിടെ വീതികൂട്ടാൻ കഴിയില്ല. ഇൗ കുപ്പിക്കഴുത്തിനും ജംക്‌ഷനും ഇടയിലുള്ള ഭാഗത്തു പരമാവധി വാഹനങ്ങൾ ഹോൾഡ് ചെയ്ത് , സിഗ്നൽ ലഭിക്കുമ്പോൾ ഒന്നിച്ചു കടത്തിവിടുകയെന്നതാണു പരിഹാരം. ജംക്‌ഷൻ മീഡിയന്റെ ട്രയാംഗിളുകൾ അരിഞ്ഞും വീതിയുള്ള മീഡിയൻ മുറിച്ച് ഹബ്ബിലേക്കു പുതിയൊരു പ്രവേശന മാർഗം ഉണ്ടാക്കിയും കൂടുതൽ വാഹനങ്ങൾ കടത്തിവിടാം. ഒറ്റ സിഗ്നലിൽ ഹബ്ബിലേക്കും തൃപ്പൂണിത്തുറ റോഡിലേക്കും കുണ്ടന്നൂർ ഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകും.

Traffic congestion at Vyttila Junction to be resolved, Rs. 1.5 crore allocated

Next TV

Related Stories
റോഡിലെ അപകടക്കുഴിയിൽവീണ കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

Jul 17, 2025 08:34 PM

റോഡിലെ അപകടക്കുഴിയിൽവീണ കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

കെഎസ്ആർടിസി ബസുകളും രാമമംഗലം, പിറവം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്‌....

Read More >>
സാമ്പത്തിക തട്ടിപ്പ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

Jul 17, 2025 08:23 PM

സാമ്പത്തിക തട്ടിപ്പ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

നിവിൻ പോളി നായകനായ എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിന്റെ സഹനിർമാതാവാണ് പരാതി നൽകിയത്. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ...

Read More >>
 മുളകുചമ്മന്തി കൂട്ടി ‘അഡ്‌ജസ്‌റ്റ്‌ ; തേങ്ങ ചതിച്ചു ,
ദോശപ്രേമികൾക്ക്‌ 
ചമ്മന്തിയില്ല

Jul 17, 2025 01:35 PM

മുളകുചമ്മന്തി കൂട്ടി ‘അഡ്‌ജസ്‌റ്റ്‌ ; തേങ്ങ ചതിച്ചു ,
ദോശപ്രേമികൾക്ക്‌ 
ചമ്മന്തിയില്ല

20 രൂപ വിലയുണ്ടായിരുന്ന ഒരു തേങ്ങയ്‌ക്ക്‌ ഇപ്പോൾ നാലിരട്ടിയിലധികം നൽകണം. തിരക്കുള്ള ഹോട്ടലിൽ ദിവസം 25 മുതൽ 30 തേങ്ങവരെ ചമ്മന്തി അരയ്‌ക്കാൻ മാത്രം...

Read More >>
 ആര്യ ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ്‌ വഴിയുള്ള തട്ടിപ്പിൽനിന്ന്‌ കൊച്ചി സ്വദേശി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

Jul 17, 2025 12:44 PM

ആര്യ ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ്‌ വഴിയുള്ള തട്ടിപ്പിൽനിന്ന്‌ കൊച്ചി സ്വദേശി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

പലരുടെയും പണം നഷ്‌ടപ്പെട്ടു. സെലിബ്രിറ്റികളുടെ സമൂഹമാധ്യമ പേജിലെ വീഡിയോകളും ചിത്രങ്ങളും പകർത്തിയെടുത്ത്‌ എഡിറ്റ്‌ ചെയ്‌ത്‌ അതേപേരിൽ മറ്റൊരു...

Read More >>
കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ

Jul 17, 2025 11:28 AM

കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ

ഇയാളിൽ നിന്ന് കഞ്ചാവ് ഓയിലും പിടികൂടി. ബോൾഗാട്ടിയിൽ നിന്ന് ഡാൻസഫ് സംഘമാണ് ഉദ്യോഗസ്ഥനെ...

Read More >>
കാരമറ്റം പ്രദേശം പുലിപ്പേടിയിൽ ; ആടിനെ കൊന്നു

Jul 17, 2025 11:25 AM

കാരമറ്റം പ്രദേശം പുലിപ്പേടിയിൽ ; ആടിനെ കൊന്നു

ചോരപ്പാടുകൾ പിന്തുടർന്നുള്ള പരിശോധനയിൽ ഏറെ അകലെയുള്ള കുറ്റിക്കാട്ടിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയുടെ കാൽപ്പാടുകളും കണ്ടു....

Read More >>
Top Stories










News Roundup






//Truevisionall