പരപ്പനങ്ങാടി: (piravomnews.in) തൃശൂർ അഴിക്കോട് കടപ്പുറത്ത് അടിഞ്ഞ യുവാവിൻ്റെ മൃതദേഹം പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ടിലെ പൂര പുഴയിൽ കാണാതായ പതിനേഴുകാരൻ്റേതെന്ന് തിരിച്ചറിഞ്ഞു.
ബന്ധുക്കൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിയാണ് താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജിൻ്റെ (17) മൃതദേമാണെന്ന് തിരിച്ചറിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ ജുനൈദിനെ ഒഴുക്കിൽപെട്ട് കാണാതായത്. അഞ്ച് ദിവസമായി തിരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടെയാണ് തൃശൂർ ജില്ലയിലെ അഴിക്കോട് ബീച്ചിൽ രാവിലെ പത്തോടെ അഞ്ചോളം ദിവസം പഴക്കം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞ വിവരം കോസ്റ്റൽ പൊലീസ് അറിയിച്ചത്.
പുഴയിൽ കാണാതാവുന്ന സമയത്ത് ധരിച്ച വസ്ത്രങ്ങളുടെ സാദൃശ്യം മൃതദേഹത്തിലെ വസ്ത്രത്തിനുമുണ്ടായിരുന്നു തുടർന്നാണ് തിരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ച് ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ച കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
ഇവിടെയെത്തി ജുറൈജാണെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്ച രാവിലെ തിരച്ചിലിനായി കൊച്ചിയിൽ നിന്നും നേവി പുറപ്പെട്ടിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ തിരിച്ചുപോയി.
Body washed ashore identified
