തിരുവനന്തപുരം : ( piravomnews.in) തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും ചാടി മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് ചാടി മരിച്ചത്.
പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ ചാടിയത് . പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Fourteen-year-old jumps to death from flat
