തിരുവനന്തപുരം: (piravomnews.in) നോവല്‍ പ്രകാശനത്തിൻ്റ പിറ്റേന്ന് യുവസാഹിത്യകാരി ജീവനൊടുക്കി. എഴുത്തുകാരി വിനീത കുട്ടഞ്ചേരി (44)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
തിങ്കളാഴ്ച വൈകിട്ടാണ് വിനീതയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ്. ഇനി ഇങ്ങനെ ഒരു ദിവസം ഉണ്ടാകാനിടയില്ല', എന്നായിരുന്നു പരിപാടിയിലെ മറുപടി പ്രസംഗത്തില്‍ വിനീത പറഞ്ഞത്.

വിനീതയും അന്‍സര്‍ കായല്‍വാരവും ചേര്‍ന്നായിരുന്നു നോവലെഴുതിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് നോവല്‍ പ്രകാശനം ചെയ്തത്.
Young writer commits suicide the day after novel release
