സാമ്പത്തിക തട്ടിപ്പ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ്: നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
Jul 17, 2025 08:23 PM | By Amaya M K

കൊച്ചി: (piravomnews.in) നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. നിർമാതാവും തലയലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

മഹാവീര്യർ എന്ന സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടർന്ന് പണം നൽകാമെന്നും ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയിൽ നിർമാണ പങ്കാളിയാക്കാമെന്നും പറഞ്ഞ് വഞ്ചിച്ചുവെന്നാണ് കേസ്.

നിവിൻ പോളി നായകനായ എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യറിന്റെ സഹനിർമാതാവാണ് പരാതി നൽകിയത്. സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ ഷംനാസിന് 95 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിരുന്നു.

ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സിനിമാ ഷൂട്ടിംഗിനായി 1 കോടി 90 ലക്ഷം രൂപ ഷംനാസിൽ നിന്ന് ഇരുവരും വാങ്ങുകയും ചെയ്തു. എന്നാൽ ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിനിമയാണെന്നു മറച്ചുവച്ച് നിവിന്റെ പോളി ജൂനിയേഴ്സ് ബാനറിൽ സിനിമയുടെ ഓവർസീസ് അവകാശം നേടി.

2024 ഏപ്രിൽ മാസത്തിലാണ് സിനിമ നിർമാണത്തിനായി ഷംനാസിൽ നിന്നും ഇവർ പണം വാങ്ങുന്നത്. സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നുമാണ് പരാതി.

സിനിമയുടെ റൈറ്റ് ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് പോളി ജൂനിയേഴ്സ് 5 കോടിയുടെ ഓവർസീസ് വിതരണാവകാശം ഉറപ്പിച്ചു. രണ്ട് കോടി മുൻകൂറായി കൈപ്പറ്റുകയും ചെയ്തു. പരാതിയിൽ തലയോലപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.



Financial fraud: Case filed against Nivin Pauly and Abrid Shine

Next TV

Related Stories
റോഡിലെ അപകടക്കുഴിയിൽവീണ കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

Jul 17, 2025 08:34 PM

റോഡിലെ അപകടക്കുഴിയിൽവീണ കാർ വൈദ്യുതിത്തൂൺ ഇടിച്ചുതകർത്തു

കെഎസ്ആർടിസി ബസുകളും രാമമംഗലം, പിറവം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്‌....

Read More >>
വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു ഒന്നരകോടി അനുവദിച്ചു

Jul 17, 2025 01:42 PM

വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്നു ഒന്നരകോടി അനുവദിച്ചു

.വൈറ്റില ഗതാഗത പരിഷ്കാരത്തിനു ട്രാഫിക് പൊലീസ് തയാറാക്കിയ വിശദ പ്ലാനും പിന്നീട് ഗതാഗത വകുപ്പ് നടപ്പാക്കിയ പ്ലാനും കൂട്ടിച്ചേർത്തുള്ള...

Read More >>
 മുളകുചമ്മന്തി കൂട്ടി ‘അഡ്‌ജസ്‌റ്റ്‌ ; തേങ്ങ ചതിച്ചു ,
ദോശപ്രേമികൾക്ക്‌ 
ചമ്മന്തിയില്ല

Jul 17, 2025 01:35 PM

മുളകുചമ്മന്തി കൂട്ടി ‘അഡ്‌ജസ്‌റ്റ്‌ ; തേങ്ങ ചതിച്ചു ,
ദോശപ്രേമികൾക്ക്‌ 
ചമ്മന്തിയില്ല

20 രൂപ വിലയുണ്ടായിരുന്ന ഒരു തേങ്ങയ്‌ക്ക്‌ ഇപ്പോൾ നാലിരട്ടിയിലധികം നൽകണം. തിരക്കുള്ള ഹോട്ടലിൽ ദിവസം 25 മുതൽ 30 തേങ്ങവരെ ചമ്മന്തി അരയ്‌ക്കാൻ മാത്രം...

Read More >>
 ആര്യ ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ്‌ വഴിയുള്ള തട്ടിപ്പിൽനിന്ന്‌ കൊച്ചി സ്വദേശി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

Jul 17, 2025 12:44 PM

ആര്യ ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ്‌ വഴിയുള്ള തട്ടിപ്പിൽനിന്ന്‌ കൊച്ചി സ്വദേശി രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

പലരുടെയും പണം നഷ്‌ടപ്പെട്ടു. സെലിബ്രിറ്റികളുടെ സമൂഹമാധ്യമ പേജിലെ വീഡിയോകളും ചിത്രങ്ങളും പകർത്തിയെടുത്ത്‌ എഡിറ്റ്‌ ചെയ്‌ത്‌ അതേപേരിൽ മറ്റൊരു...

Read More >>
കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ

Jul 17, 2025 11:28 AM

കൊച്ചിയിൽ എംഡിഎംഎയുമായി റെയിൽവേ സീനിയർ ടിടിഐ പിടിയിൽ

ഇയാളിൽ നിന്ന് കഞ്ചാവ് ഓയിലും പിടികൂടി. ബോൾഗാട്ടിയിൽ നിന്ന് ഡാൻസഫ് സംഘമാണ് ഉദ്യോഗസ്ഥനെ...

Read More >>
കാരമറ്റം പ്രദേശം പുലിപ്പേടിയിൽ ; ആടിനെ കൊന്നു

Jul 17, 2025 11:25 AM

കാരമറ്റം പ്രദേശം പുലിപ്പേടിയിൽ ; ആടിനെ കൊന്നു

ചോരപ്പാടുകൾ പിന്തുടർന്നുള്ള പരിശോധനയിൽ ഏറെ അകലെയുള്ള കുറ്റിക്കാട്ടിൽ ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പുലിയുടെ കാൽപ്പാടുകളും കണ്ടു....

Read More >>
Top Stories










News Roundup






//Truevisionall