കൊച്ചി : (piravomnews.in) ടെലിവിഷൻ താരം ആര്യ ബാബു ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ് വഴിയുള്ള തട്ടിപ്പിൽനിന്ന് കൊച്ചി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്.
15,000 രൂപയുള്ള സാരികൾ 1900 രൂപയ്‌ക്ക് നൽകാമെന്ന് ആര്യ തന്നെ വീഡിയോയിൽ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാതിരിക്കും. ‘ബോട്ടീക്ക് ആര്യ ഒഫീഷ്യൽ’ എന്ന പേജിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർകോഡ് ലഭിച്ചു. എന്നാലും ഒരു സംശയം.എറണാകുളം റൂറൽ സൈബർ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഞെട്ടി. പേജ് വ്യാജനാണ്.

പലരുടെയും പണം നഷ്‌ടപ്പെട്ടു. സെലിബ്രിറ്റികളുടെ സമൂഹമാധ്യമ പേജിലെ വീഡിയോകളും ചിത്രങ്ങളും പകർത്തിയെടുത്ത് എഡിറ്റ് ചെയ്‌ത് അതേപേരിൽ മറ്റൊരു പേജ് സൃഷ്‌ടിച്ചാണ് തട്ടിപ്പ്.
ഇത്തരം തട്ടിപ്പ് സാധാരണമായതിനാൽ കുരുങ്ങാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് പൊലീസ്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച് പരാതി നൽകാം.
Kochi native escapes fraud via fake Instagram page of Arya Boutique owner
