പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ

പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ
Jun 7, 2025 01:34 PM | By mahesh piravom

ആമ്പലൂർ . ...(piravomnews.in) പതിനൊന്നാമത്തെ വിവാഹത്തിനൊരുങ്ങവേ കാഞ്ഞിരമറ്റം സ്വദേശിനി അറസ്റ്റിൽ.  കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതിയാണ് അറസ്റ്റിലായത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്‌മയാണ് പിടിയിലായത് ഇവർക് രണ്ടു വയസുള്ള കുട്ടിയുണ്ട്. പത്ത് പേരെയാണ് രേഷ്‌മ ഇത്തരത്തിൽ വിവാഹം കഴിച്ചു മുങ്ങിയത്. അടുത്ത വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിൽക്കുമ്പോഴാണ് നാടകീയമായ അറസ്റ്റ് നടന്നത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിൻ്റെ പരാതിയിൽ ആര്യനാട് പൊലീസാണ് രേഷ്‌മയെ അറസ്റ്റ് ചെയ്തത്.

45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയത്. അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി രേഷ്‌മയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുത വരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ കണ്ടെതുകയായിരുന്നു. വിവാഹ പരസ്യങ്ങൾ നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29 നാണ് കോൾ വരുന്നത്. രേഷ്‌മയുടെ അമ്മയെന്നാണ് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തിയത്. രഷ്‌മയുടെ നമ്പർ ഇദ്ദേഹത്തിന് കൈമാറുകയും തുടർന്ന് ഇവർ പരസ്പ‌രം സംസാരിക്കുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹത്തിന് അമ്മയ്ക്ക് എതിർപ്പാണെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്‌മ ഇയാളെ പറഞ്ഞു വിശ്വസിപ്പിച്ചു.

വിവാഹം ഉറപ്പിച്ച ശേഷം, തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. രേഷ്‌മയ്ക്ക് രണ്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പൊലീസ് പറയുന്നു

Kanjiramattom native arrested while preparing for her 11th wedding

Next TV

Related Stories
പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

Jul 26, 2025 12:00 PM

പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

മീൻ പിടിക്കാൻ പോയ യുവാവാണ് ആദ്യം മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.ഉടനെ സമീപ വാസികളെ...

Read More >>
പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

Jul 25, 2025 06:26 PM

പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

മീൻ പിടിക്കുവാൻ പോയവരാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം...

Read More >>
മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 01:59 PM

മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിർധനരായവർക്ക് ഭഷ്യകിറ്റും,സമ്മാനങ്ങളും വർഷാവർഷം കൊടുക്കുന്ന മുൻ നഗരസഭാ ചെയർപേഴ്സൻ സബു കെ ജേക്കബ് മുൻ കൈയെടുത്താണ് പിറവം സ്വദേശിയായ ബേബി...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:57 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:51 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
 പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

Jun 7, 2025 05:37 PM

പാഴൂർ കൂനീറ്റിൽ കൃഷ്ണൻ നായർ (90) നിര്യാതനായി

സംസ്കാരം നാളെ8 -5- 2025 ഞായറാഴ്ച നാലു മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ രാജമ്മ, ഉഴവൂർ കണ്ടനാനിയ്ക്കൽ കുടുംബാംഗം.മക്കൾ ശാന്ത മുരളി ചൈന്നൈ,രഘു...

Read More >>
Top Stories










News Roundup






//Truevisionall