പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്

പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ;ഭരണസമിതി രാജി വെക്കണമെന്ന് യുഡിഎഫ്
Jun 4, 2025 07:11 AM | By mahesh piravom

പിറവം.....(PIRAVOMNEWS.IN)പിറവത്തെ മാലിന്യ മുക്ത പരിപാടി തട്ടിപ്പ് ; യുഡിഎഫ്    സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം പിറവം മാലിന്യ മുക്ത നഗരസഭ ആയി പ്രഖ്യാപിച്ചിട്ട് മാസങ്ങളായി. എന്നാൽ പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ 6-ാം വാർഡ് കൗൺസിലർ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മാലിന്യം കുന്ന് കൂടി കിടക്കുന്നുവെന്ന് പല തവണ പരാതി കൊടുത്തിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്ന് യുഡിഎഫ് പറയുന്നു. മഴക്കാലമായതോടെ സംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ള ഈ സമയത്തും നഗരസഭ ഈ കാര്യത്തിൽ അലംഭാവം കാണിക്കുകയാണെന്നും,കെ.എസ്‌.ആർ.ടി.സി. ബസ്സ്റ്റാൻഡ് ഉൾപെടെ നഗരസഭയുടെ പല ഭാഗത്തും മാലിന്യം കുന്ന് കൂടി കിടക്കുന്നുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ് നടത്തുവാൻ കഴിഞ്ഞിട്ടില്ല. എല്ലാ വർഷവും നടത്താറുള്ള ക്ലോറിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഈ ഭരണസമിതിക്കായിട്ടില്ല.

മാലിന്യ മുക്ത പിറവമെന്ന വ്യാജ പ്രഖ്യാപനം നടത്തി ജനതയെ വഞ്ചിച്ച ചെയർപേഴ്സൺ രാജി വയ്ക്കണമെന്നും യു. ഡി എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിന് പരിഹാരം കാണുന്നത് വരെ കൗൺസിലിനകത്തും പുറത്തും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,യു.ഡി.എഫ്. ജില്ലാ സെക്രട്ടറി രാജു പാണാലിക്കൻ കൗൺസിലർമാരായ അന്നമ്മ ഡോമി പ്രശാന്ത് മമ്പുറം,ജിൻസി രാജു,പ്രശാന്ത് ആർ,സിനി ജോയി, രമാ വിജയൻ, ബബിത ശ്രീജി ജോജിമോൻ സി.ജെ, വൈശാഖി എസ്, മോളി ബെന്നി എന്നിവർ അറിയിച്ചു

Piravam waste-free program a fraud; UDF demands resignation of the administrative committee

Next TV

Related Stories
വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല

Jul 28, 2025 05:27 PM

വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല

. ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മടങ്ങിയവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.കെട്ടുവള്ളമാണ്...

Read More >>
പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

Jul 26, 2025 12:00 PM

പാഴൂർ മണപ്പുറത്തടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു

മീൻ പിടിക്കാൻ പോയ യുവാവാണ് ആദ്യം മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്.ഉടനെ സമീപ വാസികളെ...

Read More >>
പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

Jul 25, 2025 06:26 PM

പാഴൂർ മണപ്പുറത്ത് അഞ്ജാത മൃതദേഹം

മീൻ പിടിക്കുവാൻ പോയവരാണ് വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം...

Read More >>
മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2025 01:59 PM

മുൻ നഗരസഭ ചെയര്മാന് സാബു കെ ജേക്കബ്,ഫോമ പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിർധനരായവർക്ക് ഭഷ്യകിറ്റും,സമ്മാനങ്ങളും വർഷാവർഷം കൊടുക്കുന്ന മുൻ നഗരസഭാ ചെയർപേഴ്സൻ സബു കെ ജേക്കബ് മുൻ കൈയെടുത്താണ് പിറവം സ്വദേശിയായ ബേബി...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:57 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
വാഹന അപകടത്തിൽ യുവാവ് മരിച്ചു

Jul 7, 2025 12:51 PM

വാഹന അപകടത്തിൽ യുവാവ് മരിച്ചു

ഞായറാഴ്ച രാത്രി പത്തു മണിക്ക് പിറവം പള്ളി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall