കൊച്ചി: (piravomnews.in) കൊച്ചി നോർത്ത് പാലത്തിന് സമീപം വ്യാപാരസ്ഥാപനത്തിന് തീപിടിച്ചു. തിങ്കൾ പുലർച്ചെ മൂന്നരയോടെയാണ് അപകടം.
സമീപത്ത് രണ്ട് പെട്രോൾ പമ്പുകളുള്ളത് ആശങ്ക പരത്തിയിരുന്നു. ഫയർഫോഴ്സെത്തി രണ്ട്മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.

ടൗൺ ഹാളിനോട് ചേർന്നുള്ള പഴയ ഫർണിച്ചറുകൾ വിൽക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. ഇതിന് സമീപം രണ്ടു ഫ്ലാറ്റും ഒരു വീടും ഉണ്ട്.സമീപ സ്ഥലത്തെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടൻ മാറ്റി. അഞ്ചോളം യൂണിറ്റില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Fire breaks out at a business establishment in Kochi city
