തിരുവനന്തപുരം: ( piravomnews.in ) മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ എസ്കെ സുനിൽ (46) ആണ് മരിച്ചത്.
മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയതായിരുന്നു സുനിൽ. മെയ് 23-നാണ് മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം സുനിലിന്റെ തലയിൽ വീണത്.

തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
Father dies after tree branch falls on him while seeking treatment for daughter at Medical College
