വള്ളിക്കുന്ന് : ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയിൽ മുഹമ്മദ് കുട്ടി (62) യാണ് മരിച്ചത്. വെളിമുക്ക് ക്രസൻ്റ് ബോർഡിംഗ് മദ്രസയിലെ ജോലിക്കാരനാണ്. ശനി രാവിലെ 8.30 ഓടെ ജോലിസ്ഥലത്തേക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.
പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്പേ നെഞ്ച് വേദന അനുഭപ്പെട്ടു. വിവരം ഭാര്യയെ ഫോണിൽ അറിയിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ആയിഷ ബീവി. മക്കൾ: മുഹ്സിൻ, ആബിദ്, മുഹ്സിന. മരുമക്കൾ: ഫൈസൻ മൂന്നിയൂർ ആലിൻ ചുവട്, ജുമാന, ഷാന. സഹോദരങ്ങൾ: ബീരാൻ കുട്ടി, ഹസൻ, നഫീസ, ഹലീമ, സഫിയ.

The head of the household collapsed and died while walking to board the bus to go to work.
