മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
Jul 1, 2025 10:43 AM | By Amaya M K

ആലപ്പുഴ: (piravomnews.in) മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ആലപ്പുഴ ചാരുംമൂട് സ്വദേശി ശശിയാണ് ജീവനൊടുക്കിയത് .

പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. മുത്തൂറ്റ് താമരക്കുളം, മിനി മുത്തൂറ്റ് കുറുത്തിയാട് എന്നീ സ്ഥാപനങ്ങളിൽ നിന്ന് ശശി ഒന്നേകാൽ ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു.

എല്ലാ ആഴ്ചയും ശശി കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. ഇതിനിടയിൽ ഒരാഴ്ച മാത്രം അടവ് മുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തി.

ഇതിൽ അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. ശേഷമാണ് ആത്മഹത്യ ചെയ്തത്.നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Householder commits suicide after receiving threats from microfinance institution

Next TV

Related Stories
പിറവം ഓണക്കൂർ കരുന്നാട്ടിൽ കെ.ഇ. ഔസേഫ് നിര്യാതനായി

Jul 30, 2025 09:59 PM

പിറവം ഓണക്കൂർ കരുന്നാട്ടിൽ കെ.ഇ. ഔസേഫ് നിര്യാതനായി

സംസ്കാര ചടങ്ങുകൾ നാളെ വസതിയിൽ ആരംഭിച്ച് പിറവം ഹോളികിംഗ്സ് ക്നാനായ കത്തോലിക്ക ഫെറോന...

Read More >>
വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

Jul 30, 2025 09:42 PM

വീടിന് സമീപത്തെ കിണറ്റിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം

വീടിനു സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോഴേക്കും...

Read More >>
 വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

Jul 30, 2025 03:04 PM

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു

എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ 5 മണിയോടെ എത്തിജിം തുറന്ന് വ്യായാമം...

Read More >>
കടുത്തുരുത്തി വാക്കാട്ടിൽ പുത്തൻപുരയിൽ ത്രേസ്യാമ്മ ജോർജ് നിര്യാതയായി

Jul 30, 2025 10:44 AM

കടുത്തുരുത്തി വാക്കാട്ടിൽ പുത്തൻപുരയിൽ ത്രേസ്യാമ്മ ജോർജ് നിര്യാതയായി

. സംസ്കാര ശുശ്രൂഷകൾ ജൂലൈ 31 വ്യാഴാഴ്ച വൈകിട്ട് 3ന് ഭവനത്തിൽ ആരംഭിച്ച് വാക്കാട് സെബി മൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വച്ചു...

Read More >>
 അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 29, 2025 05:56 PM

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലിയിലെ ലോഡ്ജിലാണ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ആണ് തങ്കമ്മ മുറി വാടകയ്ക്ക് എടുത്തത്....

Read More >>
ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 26, 2025 04:23 PM

ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി

പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാ​ഗത്തായി മുറിവുണ്ട്....

Read More >>
Top Stories










News Roundup






Entertainment News





//Truevisionall