തിരുവനന്തപുരം: ( piravomnews.in ) തിരുവനന്തപുരം മണ്ഡപത്തുംകടവിൽ ആറടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടിപ്പാലം സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി മുതൽ ശ്രീകാന്തിനെ കാണാതായെന്ന് വീട്ടുകാർ പറയുന്നു. വീട്ടിൽ വഴക്കിട്ടാണ് ശ്രീകാന്ത് ഇറങ്ങിപോയതെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ശനി രാവിലെ കുഴിക്കരികിലൂടെ നടന്നുപോയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്.

തുടർന്ന് ആര്യൻകോട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തായി മുറിവുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
Body of young man found in six-foot deep pit
