കൊച്ചി : (piravomnews.in) ദേശീയപാത ബൈപാസിൽ ചളിക്കവട്ടം ബസ് സ്റ്റോപ്പിനുസമീപം സ്‌കൂട്ടർ യാത്രികയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ.
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി പവിത്രനെയാണ് (40) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായർ പുലർച്ചെ 4.30നാണ് അപകടം. അപകടത്തിൽ പള്ളിക്കര നിരകല്ലുങ്കൽശ്രീജ രാജേഷ് (43) മരിച്ചു.

സ്കൂട്ടർ ഓടിച്ച കിഴക്കമ്പലം സ്വദേശിനി സുനിത രാജീവന് (45) ഗുരുതര പരിക്കേറ്റു.ബ്യൂട്ടീഷ്യൻമാരായ ഇരുവരും വിവാഹ മേക്കപ്പിനായി പുലർച്ചെ പള്ളിക്കരയിൽനിന്ന് വൈറ്റിലയിലേക്ക് പോവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽനിന്ന് ലോഡുമായി വന്ന ലോറി തിരിച്ചറിഞ്ഞ് പവിത്രനെ പിടികൂടിയത്.
Accidental death: Lorry driver who failed to stop is remanded
