പാലക്കാട്: (piravomnews.in) സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. പാലക്കാട് കാട്ടാന ആക്രമണത്തിൽ മധ്യ വയസ്കൻ കൊല്ലപ്പെട്ടു. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് മരിച്ചത്.
ഇന്നലെ പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ കാണാതാവുകയായിരുന്നു. വനം വകുപ്പ് നടത്തിയ പരിശോധനയിൽ ആണ് വനത്തിനോട് ചേർന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. രണ്ടു മാസങ്ങൾക്കു മുൻപും കാട്ടാന ആക്രമണത്തിൽ ഈ മേഖലയിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.
Another wild elephant attack that took its own life
