നഗരത്തില്‍ ലഹരിവേട്ട ; എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍

നഗരത്തില്‍ ലഹരിവേട്ട ; എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയില്‍
Jul 22, 2025 07:44 PM | By Amaya M K

കൊല്ലം: ( piravomnews.in ) നഗരത്തില്‍ പോലീസ് നടത്തിയ ലഹരിവേട്ടയില്‍ എംഡിഎംഎയുമായി യുവാവും പെണ്‍സുഹൃത്തും പിടിയിലായി. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജുമന്ദിരത്തില്‍ അച്ചു (30), എറണാകുളം പച്ചാളം, ഓര്‍ക്കിഡ് ഇന്റര്‍നാഷണല്‍ അപ്പാര്‍ട്ട്മെന്റില്‍ സിന്ധു (30) എന്നിവരാണ് കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും 

ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ രഹസ്യനീക്കത്തിനിടെ പിടിയിലായത്. ഇവരില്‍നിന്ന് 3.87 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പോലീസ് സംഘത്തിന്റെ പരിശ്രമത്തിലൂടെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എസ്എന്‍ കോളേജിനുസമീപമുള്ള സ്വകാര്യ റെസിഡന്‍സിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പരിശോധനയില്‍ അച്ചുവിന്റെ പക്കല്‍നിന്ന് 1.985 ഗ്രാമും സിന്ധുവിന്റെ പക്കല്‍നിന്ന് 1.884 ഗ്രാമും എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. 2023-ല്‍ 88 ഗ്രാമിലധികം എംഡിഎംഎ കടത്താന്‍ ശ്രമിച്ചതിന് പാലക്കാട് കൊല്ലങ്കോട് പോലീസും ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം ഇതുവരെ 56 കേസുകളിലായി 58 പേരെയാണ് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി കൊല്ലം സിറ്റി പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 115.789 ഗ്രാം എംഡിഎംഎയും 20.72 കിലോ കഞ്ചാവും 28.38 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 1.11 ഗ്രാം നൈട്രോസന്‍ ഗുളികകളും പോലീസ് പിടിച്ചെടുത്തു.

കൊല്ലം എസിപി ഷരീഫിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സവിരാജന്‍, ഷൈജു, അശോകന്‍, സിപിഒമാരായ അനീഷ്, രാഹുല്‍, ആദര്‍ശ്, വനിതാ സിപിഒ രാജി എന്നിവരും എസ്‌ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Drug bust in the city; Young man and his girlfriend arrested with MDMA

Next TV

Related Stories
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

Jul 22, 2025 08:08 PM

വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ

വി എസിന്റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ അനൂപ് വാട്‌സാപ്പിൽ അധിക്ഷിപിച്ച്...

Read More >>
 ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോ

Jul 22, 2025 08:03 PM

ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും വിലക്കുറവിൽ ലഭ്യമാക്കുന്നതിന് സപ്ലൈകോ

അരിയും മറ്റു ഭക്ഷ്യവസ്‌തുക്കളും ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും മന്ത്രി...

Read More >>
റീമയുടെ സംസ്കാരത്തിന് പിന്നാലെ മകന്റെ മൃതദേഹവും കണ്ടെത്തി

Jul 22, 2025 07:29 PM

റീമയുടെ സംസ്കാരത്തിന് പിന്നാലെ മകന്റെ മൃതദേഹവും കണ്ടെത്തി

വിദേശത്തുനിന്ന്‌ കഴിഞ്ഞ ദിവസമെത്തിയ കമൽരാജ്, കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഞായറാഴ്‌ച ചർച്ചചെയ്യാനിരുന്നതാണെന്ന്‌ ബന്ധുക്കൾ...

Read More >>
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ

Jul 22, 2025 03:04 PM

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്തിയ യുവാക്കൾ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. യുവാക്കളെ ചോദ്യം ചെയ്തുവരികയാണെന്നും ആരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്, ആർക്കു വേണ്ടിയാണ്...

Read More >>
 ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന യാത്ര ; വിലാപയാത്ര ആലപ്പുഴയിലേക്ക്

Jul 22, 2025 02:38 PM

ആയിരങ്ങളുടെ യാത്രാമൊഴിയോടെ കേരളത്തിന്റെ പ്രിയ നേതാവ് വി എസിന്റെ അവസാന യാത്ര ; വിലാപയാത്ര ആലപ്പുഴയിലേക്ക്

പതിനായിരങ്ങളാണ് പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലെത്തിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ്...

Read More >>
വ്യാജ രേഖയുണ്ടാക്കി കോടികൾ തട്ടിയ സംഭവം; ഡിസിസി അം​ഗം അനന്തപുരി മണികണ്ഠന്റെ അനിയൻ അറസ്റ്റിൽ

Jul 22, 2025 02:26 PM

വ്യാജ രേഖയുണ്ടാക്കി കോടികൾ തട്ടിയ സംഭവം; ഡിസിസി അം​ഗം അനന്തപുരി മണികണ്ഠന്റെ അനിയൻ അറസ്റ്റിൽ

അതിനായി ലൈസൻസുള്ള ആധാരം എഴുത്തുകാർക്ക് രെജിസ്ട്രേഷൻ വകുപ്പ് ഒരു യൂസർ ഐഡിയും ഉം പാസ്‍വേർഡും കൊടുത്തിട്ടുണ്ട്. ഇതുപയോ​ഗിച്ച് വ്യാജമായി നിർമിച്ച...

Read More >>
Top Stories










News Roundup






//Truevisionall