അങ്കമാലി അർബൻ സഹ. സംഘം തട്ടിപ്പ് ; സെക്രട്ടറി ഇൻ ചാർജിനെയും അക്കൗണ്ടന്റിനെയും പിരിച്ചുവിട്ടു

അങ്കമാലി അർബൻ സഹ. സംഘം തട്ടിപ്പ് ; സെക്രട്ടറി ഇൻ ചാർജിനെയും അക്കൗണ്ടന്റിനെയും പിരിച്ചുവിട്ടു
Jul 22, 2025 06:59 AM | By Amaya M K

അങ്കമാലി : (piravomnews.in) കോൺഗ്രസിന്റെ ഭരണത്തിൽ 96 കോടിയിൽപ്പരം രൂപയുടെ തട്ടിപ്പ് നടത്തിയ അങ്കമാലി അർബൻ സഹകരണ സംഘം (ഇ 1081) സെക്രട്ടറി ഇൻ ചാർജായിരുന്ന ചാലക്കുടി വാട്ടുകടവ് റോഡിൽ കാഞ്ഞിരത്തിങ്കൽ ബിജു കെ ജോസിനെയും അക്കൗണ്ടന്റായിരുന്ന അങ്കമാലി പീച്ചാനിക്കാട് കൂരൻ പുളിയപ്പിള്ളിവീട്ടിൽ കെ ഐ ഷിജുവിനെയും സർവീസിൽനിന്ന് പിരിച്ചുവിട്ടു.

2024 ഏപ്രിൽ 12ന് സഹകരണ സംഘം ജില്ലാ രജിസ്ട്രാറിന്റെ ഉത്തരവിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടുപ്രകാരമാണ് ഇരുവരെയും പിരിച്ചുവിട്ടത്.സംഘത്തിൽ അതീവ ഗുരുതരമായ ധനാപഹരണം, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേട്, സോഫ്‌റ്റ്‌വെയർ ദുരുപയോഗം എന്നീ കുറ്റകൃത്യങ്ങളിൽ ഇവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

സംഘത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയതിന് നൽകിയ കുറ്റപത്രത്തിന് ഇരുവരും മറുപടി നൽകിയില്ല. സഹകരണചട്ടപ്രകാരം ഇവരെ പിരിച്ചുവിടാൻ കഴിഞ്ഞ നാലിന്ചേർന്ന സംഘത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 2024 ജനുവരി അഞ്ചുമുതലുള്ളപ്രാബല്യത്തോടെയാണ് പിരിച്ചുവിട്ടത്.

ജോയിന്റ് രജിസ്ട്രാറിന്റെ ഉത്തരവുപ്രകാരം പത്തുകോടിയോളം രൂപ സെക്രട്ടറി ഇൻ ചാർജ് ബിജു കെ ജോസും ഏഴുകോടിയിൽപ്പരം രൂപ അക്കൗണ്ടന്റ് കെ ഐ ഷിജുവും സംഘത്തിൽ അടയ്ക്കണം.അങ്കമാലി അർബൻ സഹകരണ സംഘത്തിൽ 115.8 കോടിയുടെ വ്യാജവായ്പ അനുവദിക്കുന്നതിനും വ്യാജരേഖകൾപ്രകാരം വായ്‌പ നൽകുന്നതിനും വസ്തു മൂല്യനിർണയം അധികരിച്ച് കാണിക്കുന്നതിനും നേതൃത്വം നൽകിയവരിൽ പ്രധാനികളാണിവർ.



Angamaly Urban Cooperative Society fraud; Secretary-in-charge and accountant dismissed

Next TV

Related Stories
അപകടക്കെണിയോ? സ്കൂൾ മുറ്റത്തോടു ചേർന്ന് വൈദ്യുതി ലൈൻ

Jul 22, 2025 11:12 AM

അപകടക്കെണിയോ? സ്കൂൾ മുറ്റത്തോടു ചേർന്ന് വൈദ്യുതി ലൈൻ

വീതിയുള്ള മതിലായതിനാൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ പലപ്പോഴും മതിലിൽ കയറി നിൽക്കാറുണ്ട്. പലപ്പോഴും അധ്യാപകരുൾപ്പെടെ ആവർത്തിച്ചു പറഞ്ഞാണ്...

Read More >>
പുലിയുടെ സാന്നിധ്യമോ ? റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറി

Jul 22, 2025 07:15 AM

പുലിയുടെ സാന്നിധ്യമോ ? റിപ്പോർട്ട് ഡിഎഫ്ഒയ്ക്ക് കൈമാറി

രണ്ടു നായ്ക്കളെ ആക്രമിച്ച്‌ ഭക്ഷിക്കുകയും രണ്ടു നായ്ക്കളെ കൊല്ലുകയും ചെയ്‌തു. പുലി ആക്രമണങ്ങളുമായി ബന്ധപ്പെട്ട്‌ ഒമ്പത് കേസുകളാണ് റിപ്പോർട്ട്...

Read More >>
സമരനായകന്റെ ഇടപെടൽ , നഴ്‌സുമാരുടെ സമരം വിജയിപ്പിച്ച വി എസ്‌ ; കോതമംഗലത്തിന്‌ പറയാനുള്ളത്‌

Jul 22, 2025 07:09 AM

സമരനായകന്റെ ഇടപെടൽ , നഴ്‌സുമാരുടെ സമരം വിജയിപ്പിച്ച വി എസ്‌ ; കോതമംഗലത്തിന്‌ പറയാനുള്ളത്‌

ആത്മഹത്യാഭീഷണി മുഴക്കിയ നഴ്സുമാർ വിഎസിന്റെ ഉറപ്പിൽ താഴെയിറങ്ങി.വി എസ്‌ ഇടപെട്ടതോടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നിർബന്ധിതരായി. മന്ത്രിമാർ...

Read More >>
 മുളങ്കുഴിയിൽ കാട്ടാനക്കൂട്ടമിറങ്ങി

Jul 22, 2025 06:52 AM

മുളങ്കുഴിയിൽ കാട്ടാനക്കൂട്ടമിറങ്ങി

മൂന്ന് വലിയ ആനയും ഒരു കുട്ടിയാനയുമുണ്ട്‌.തിങ്കൾ പകൽ 12നാണ് റോഡ് മുറിച്ചുകടക്കുന്ന ആനക്കൂട്ടത്തെ പ്രദേശവാസികൾ...

Read More >>
നെഞ്ച്‌ തകർന്ന്‌ നാട്‌ ; ക്രിസ്റ്റഫറിന്‌  കണ്ണീരോടെ വിട

Jul 22, 2025 06:44 AM

നെഞ്ച്‌ തകർന്ന്‌ നാട്‌ ; ക്രിസ്റ്റഫറിന്‌ കണ്ണീരോടെ വിട

മേരിയെ പ്രത്യേകപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ക്രിസ്റ്റഫറിന്റെ മൃതദേഹം എറണാകുളം ​ഗവ. മെഡിക്കൽ കോളേജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം വടുതലയിലെ...

Read More >>
അരീക്കൽ വെള്ളച്ചാട്ട വികസനം: കലക്ടറും എംഎൽഎയും സ്ഥലം സന്ദർശിച്ചു

Jul 21, 2025 08:40 PM

അരീക്കൽ വെള്ളച്ചാട്ട വികസനം: കലക്ടറും എംഎൽഎയും സ്ഥലം സന്ദർശിച്ചു

150 അടിയോളം ഉയരമുള്ള വെള്ളച്ചാട്ടത്തിൽ‌ വെള്ളം തങ്ങി നിൽക്കുന്നതിനു തടയണ ഉൾപ്പെടെ ഒട്ടേറെ സൗകര്യങ്ങൾ പലപ്പോഴായി പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ...

Read More >>
Top Stories










News Roundup






//Truevisionall