പിറവം : (piravomnews.in) പിറവത്തു 9 വർഷം മുൻപു പ്രഖ്യാപിച്ച എക്സൈസ് കടവു പാലം കടലാസിൽ.എന്നാൽ മൂവാറ്റുപുഴയാറിനു കുറുകെ കച്ചേരിത്താഴത്തു ഗതാഗതക്കുരുക്കിനു പരിഹാരമായി പുതിയ പാലത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നു കൊച്ചിയിലേക്കുള്ള കവാടമായ പിറവത്തു ടൗണിലെ കുരുക്കും യാത്രാദുരിതവും ഒഴിവാക്കുന്നതിനാണു മൂവാറ്റുപുഴയാറിനു കുറുകെ എക്സൈസ് കടവു പാലം എന്ന ആശയം ഉയർന്നത്.

പിന്നീടു 2016 ലെ ബജറ്റിൽ പാലത്തിനു 40 കോടി രൂപ വകയിരുത്തി. എന്നാൽ പിന്നീടു സർക്കാരിൽനിന്ന് അനുകൂല നടപടി ഉണ്ടായില്ല. 2014 ൽ 27 ലക്ഷം രൂപ ഉപയോഗിച്ചു പുഴയിലെ മണ്ണുപരിശോധന, പാലത്തിൻ്റെ രൂപരേഖ ഉൾപ്പെടെ കാര്യങ്ങളെല്ലാം പൂർത്തിയാക്കിയതിനു ശേഷമായിരുന്നു പതീക്ഷിത പിൻമാറ്റം. പാലത്തിനൊപ്പംഅപ്രോച്ച് റോഡും കൂടി ഉൾപ്പെടുന്ന മാതൃകയാണു പൊതുമരാമത്തു വകുപ്പു തയാറാക്കിയിരുന്നതെന്ന് അനൂപ് ജേക്കബ് എംഎൽഎ യും മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബും പറഞ്ഞു.
അര നൂറ്റാണ്ടു പിന്നിട്ട പാലമാണു പിറവത്ത് ഇപ്പോൾ ഇരുകരകളെയും ബന്ധിപ്പിക്കുന്നത്. പിൽക്കാലത്തു വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വർധിച്ചെങ്കിലും ആനുപാതികമായി അനുബന്ധ റോഡുകളും പാലത്തിനു സൗകര്യം ഇല്ലാത്തതുമാണു യാത്രാദുരിതത്തിന് ഇടയാക്കുന്നത്. പിറവം വഴി കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങളെല്ലാം ഇപ്പോൾ ടൗണിലെത്തി നിലവിലുള്ള പാലം വഴിയാണു കടന്നുപോവുന്നത്.
നടക്കാവ് ഹൈവേയും ആമ്പല്ലൂർ ഹൈവേയും പിറവത്തു സന്ധിച്ചതോടെ ദീർഘദൂര ബസ് സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഓരോ മിനിറ്റിലും ടൗണിലേക്കു പ്രവേശിക്കുന്നത്. ഇടുങ്ങിയ മാതൃകയിലുള്ള റോഡുകൾ കൂടിയാവുന്നതോടെ ~ാഗതക്കുരുക്കിനും യാത്രാക്ലേശത്തിനുംഇടയാക്കും. ഈ സാഹചര്യത്തിലാണ് എക്സൈസ് കടവിൽ പുതിയ പാലത്തിന്റെ പ്രസക്‌തി വർധിക്കുന്നത്.
The excise bridge announced 9 years ago in Piravam is on paper
