തിരുവനന്തപുരം: (piravomnews.in) വ്യാജ രേഖകൾ ഉണ്ടാക്കി ഒന്നരക്കോടിയോളം രൂപ വില വരുന്ന ജവഹർ നഗറിലെ (ശാസ്തമംഗലം ) വീടും വസ്തുവും തട്ടിയെടുത്ത കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ.
വില്ലേജിൽ ആറ്റുകാൽ വാർഡിൽ പുത്തൻകോട്ട ശിവ ക്ഷേത്രത്തിന് സമീപം ഗണപതി ഭദ്ര വീട്ടിൽ ചന്ദ്രശേഖരൻ നായർ മകൻ സി എ മഹേഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ഡിസിസി അംഗവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠന്റെ അനിയനാണിത്.ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇ-സ്റ്റാമ്പ് ജനറേറ്റ് ചെയ്യണം, രെജിസ്ട്രേഷൻ ഫീസും അടയ്ക്കണം.

അതിനായി ലൈസൻസുള്ള ആധാരം എഴുത്തുകാർക്ക് രെജിസ്ട്രേഷൻ വകുപ്പ് ഒരു യൂസർ ഐഡിയും ഉം പാസ്‍വേർഡും കൊടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് വ്യാജമായി നിർമിച്ച ധനനിച്ഛയ ആധാരവും, വിലയാധരവും ജനറേറ്റ് ചെയ്തു എടുത്തിരിക്കുന്നത് അനന്തപുരി മണികണ്ഠന്റെ അനിയൻ ആയ മഹേഷിന്റെ ലൈസൻസ്ഡ് അക്കൗണ്ട് ഇൽ നിന്നാണ്ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിൽ ഉള്ള വീടും സ്ഥലവുമാണ് പ്രതികൾ കൈക്കലാക്കിയത്.
ഡോറ അസറിയ ക്രിപ്‌സിന്റെ പേരിലുള്ള വീട് ജനുവരി മാസം മെറിൻ ജേക്കബ് എന്ന ആൾക്ക് ഡോറയുടെ അറിവോ സമ്മതമോ ഇല്ലാതെ ധനനിശ്ചയം എഴുതി കൊടുത്തു. മെറിൻ ജേക്കബ് ആ മാസം തന്നെ ചന്ദ്രസേനൻ എന്ന ആൾക്ക് ടി വസ്തു വിലയാധാരം എഴുതി കൊടുക്കുകയും ചെയ്തു. ഡോറ അമേരിക്കയിൽ താമസിക്കുകയായിരുന്നു ഈ സമയത്ത്.
ഡോറയുടെ വളർത്തു മകൾ ആണ് മെറിൻ ജേക്കബ് എന്ന് വരുത്തി തീർത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്.എസിപി സ്റ്റുവാർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സൂരജ് സിപിഒമാരായ ഉദയൻ, രഞ്ജിത്, ഷിനി, ഷംല, അരുൺ, അനൂപ്, സാജൻ, പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.
DCC member Ananthapuri Manikandan's brother arrested for embezzling crores by making fake documents
