അങ്കമാലി : (piravomnews.in) ഗ്രീസടിക്കാനായി വർക്‌ഷോപ്പിലെത്തിയ മിനിലോറിയുടെ ക്യാബിനടിയിൽ മലമ്പാമ്പിനെ കണ്ടെത്തി.
ശനി രാവിലെ വാഹനം അങ്കമാലി വേങ്ങൂർ ഷാപ്പുംപടിയിലുള്ള വർക്‌ഷോപ്പിൽ എത്തിച്ചപ്പോഴാണ് ക്യാബിനടിയിൽ മലമ്പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി പാമ്പിനെ പിടികൂടി.

പാമ്പിനെ വനത്തിൽ തുറന്നുവിടുമെന്ന് അവർ പറഞ്ഞു.അങ്കമാലി വേങ്ങൂരുള്ള മാർബിൾ വിൽപ്പന സ്ഥാപനത്തിന്റെ വാഹനമാണിത്. സ്ഥാപനം ഒരു തോടരികിലാണ് സ്ഥിതി ചെയ്യുന്നത്. പാമ്പ് മഴവെള്ളപ്പാച്ചിലിൽ ഒഴുകി തോട്ടിലെത്തി അവിടെനിന്ന് വാഹനത്തിനുള്ളിൽ കയറിയതാകാമെന്ന് കരുതുന്നു.
A python was found under the cabin of a mini-lorry that had been taken to a workshop for greasing.
