പിഴല : (piravomnews.in) കടമക്കുടിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്ന പിഴല 350 മീറ്റർ റോഡ് നാടിന് സമർപ്പിച്ചു. തദ്ദേശസ്ഥാപനങ്ങൾ, ജിഡ, ജനപ്രതിനിധികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി.

ജിഡയുടെ സഹായത്തോടെ 1.94 കോടി രൂപ മുടക്കിയാണ് നിർമാണം പൂർത്തിയാക്കിയത്.കോക്കനട്ട് പൈലിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. 4500 തെങ്ങ് ഉപയോഗിച്ച് പൈലിങ് നടത്തി മണ്ണ് ബലപ്പെടുത്തി. തദ്ദേശവകുപ്പിനുകീഴിലുള്ള ജിഡ ആദ്യമായി ഏറ്റെടുത്ത് നടപ്പാക്കിയ പൊതുമരാമത്തുപ്രവൃത്തിയാണിത്. 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്ത 100 കോടി രൂപ മുടക്കി നിർമിച്ച പിഴല–-മൂലമ്പിള്ളി പാലത്തിലേക്കുള്ള ഏക പ്രവേശനമാർഗമാണിത്.
350-meter road opened in Pizhala
