ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു

ഭക്ഷ്യ വിഷബാധ? വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു
May 10, 2025 11:21 AM | By Amaya M K

(piravomnews.in) വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു. അടൂർ സ്വദേശിയായ വൈശാഖാണ് മരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. ബന്ധുക്കൾക്കൊപ്പം മൂന്നാറിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലാണ് ഉള്ളത്.

അതേസമയം തമിഴ്‌നാട്ടില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്. കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. 

എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം നടന്നതായി സ്ഥിരീകരിച്ചു. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നാര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Food poisoning? Nine-year-old boy on tour group dies en route

Next TV

Related Stories
ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

Jun 19, 2025 12:49 PM

ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും...

Read More >>
മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 03:59 PM

മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read More >>
 പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Jun 18, 2025 01:50 PM

പള്ളിയുടെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

മാലിക് ദിനാർ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ സംഘത്തിലെ ആളാണ് അപകടത്തിൽ പെട്ടത്....

Read More >>
 നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Jun 18, 2025 01:42 PM

നിർത്തിയിട്ട ഓട്ടോയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് ഓട്ടോയിൽ അബോധാവസ്ഥയിൽ യുവാവിനെ...

Read More >>
കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

Jun 18, 2025 01:36 PM

കാൽ വഴുതി പുഴയിലേക്ക് വീണു; ശബരിമല തീര്‍ത്ഥാടകൻ മുങ്ങി മരിച്ചു

കൂടെയുള്ളവര്‍ നോക്കിനിൽക്കെ താഴ്ന്നുപോയ ഗണേശനെ മുക്കാൽ മണിക്കൂറിനുശേഷം അതേസ്‌ഥലത്തു തന്നെയാണ്...

Read More >>
അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

Jun 18, 2025 09:08 AM

അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ റിയർവ്യൂ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച്...

Read More >>
News Roundup






https://piravom.truevisionnews.com/