കണ്ണൂർ: (piravomnews.in) കണ്ണൂർ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.

കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്.
#BJP #local #leader shot #dead in #Kannur; one #person in #custody
