കാക്കനാട് : (piravomnews.in) കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കാക്കനാട് പാലച്ചുവടിൽ സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു.കനിവ് ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ് സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ് മുഖ്യാതിഥിയായി.
എ ജി ഉദയകുമാർ, എം പി ഉദയൻ, സി കെ മണിശങ്കർ, എൻ വി മഹേഷ്, ഡോ.ജോ ജോസഫ്, കെ ആർ ജയചന്ദ്രൻ, കെ ടി എൽദോ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. പാലച്ചുവട് അയ്യനാട് ബാങ്ക് കെട്ടിടത്തിലാണ് ഫിസിയോതെറാപ്പി സെന്റർ പ്രവർത്തിക്കുന്നത്.
Kaniv opens free physiotherapy center
