കാസര്‍കോട്: (piravomnews.in) കാസർകോട് ഉപ്പളയിൽ രണ്ടുപേർ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാളെ കുത്തിക്കൊന്നു.

പയ്യന്നൂർ സ്വദേശിയും ഉപ്പളയിലെ മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലായിരുന്നു കൊലപാതകം.
സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു.
നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിൻ്റെ തുടർച്ചയായി ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയായിരുന്നു.
തർക്കത്തിനിടയിൽ സുരേഷിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു വെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മംഗളുരു വെൻ്റ്ലോക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി സുരേഷ് ഉപ്പളയിൽ ജോലി ചെയ്‌തു വരികയാണ്
A #man was #stabbed to #death during an #argument between two #men
