കോട്ടയം: കോട്ടയം കങ്ങഴയിൽ യുവാവിനെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിൻ സജി (22) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതൽ യുവാവിനെ കാണാതായിരുന്നു. ഇന്ന് രാവിലെ കുളത്തിനടുത്ത് ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. യുവാവ് കുളത്തിൽ ചാടി ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
A young man was found dead in a rock pool in Kottayam.
