ബെൽഫാസ്റ്റ് (നോർത്തേൺ അയർലൻഡ്) ∙ മത്സരത്തിനിടെ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അയർലൻഡ് ബോക്സർ ജോൺ കൂണി (28) മരണത്തിനു കീഴടങ്ങി. കഴിഞ്ഞയാഴ്ച സെൽറ്റിക് സൂപ്പർ ഫെതർവെയ്റ്റ് ചാംപ്യൻഷിപ്പിൽ നേഥൻ ഹോവൽസിനെതിരെയുള്ള മത്സരത്തിനിടെയാണ് തലയ്ക്കു പരുക്കേറ്റത്. മുൻപ് ഒരു പരുക്കിനെത്തുടർന്ന് കൂണി ഒരു വർഷത്തോളം റിങ്ങിൽ നിന്നു വിട്ടുനിന്നിരുന്നു.

The athlete succumbed to his injuries.
