കണ്ണൂർ: കണ്ണൂരിൽ ലോട്ടറിയടിച്ചതിൻ്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകിയ യുവാവ് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിൽ. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 42കാരൻ കോഴിക്കോട് മെഡിക്കല്‍ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ലോട്ടറിയടിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കളെ കാണണം എന്നും പാർട്ടി നൽകണമെന്നും പറഞ്ഞാണ് മകൻ വീട്ടിൽ നിന്ന് പോയതെന്ന് കുടുംബം പറയുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞിട്ടും മകൻ തിരിച്ചുവന്നില്ലെന്നും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിൽ വിവരമൊന്നും ലഭിച്ചില്ലെന്നും കൂട്ടുകാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും കുടുംബം പറയുന്നു. അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെന്നും കുടുംബം ആരോപിച്ചു.

ഗുരുതരമായി പരിക്കേറ്റ് കിടന്ന ശ്രീജേഷിനെ രണ്ട് സുഹൃത്തുക്കളാണ് പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
A feast for friends in the joy of winning the lottery; A 22-year-old man, who lost his ability to move and speak after being hit on the head, is undergoing treatment.
