#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും
Jan 4, 2025 08:11 PM | By Amaya M K

മഞ്ചേരി: (piravomnews.in) മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് കഠിന തടവും പിഴയും വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി.

വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനമാണ് കോടതി വിധിച്ചത്. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ അബ്ദുല്‍ ഹമീദിനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 19നാണ് കേസിന്നാസ്പദമായ സംഭവം.

പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇന്ദിരാമണിയാണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.

14 രേഖകളും ഹാജരാക്കി. അസി സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസന്‍ ഓഫീസര്‍. 

പോക്‌സോ ആക്ട് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ് 50000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസത്തെ അധിക തടവ്, കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവ് 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസത്തെ അധിക തടവ്, കുട്ടിയെ തടഞ്ഞു വെച്ചതിന് ഒരു മാസത്തെ തടവ്, 500 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ 10 ദിവസത്തെ തടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതിയുടെ റിമാണ്ട് കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്നും പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവതിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

A 49-year-old #man was #jailed and fined for #sexually #assaulting a 13-year-old girl

Next TV

Related Stories
#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

Jan 6, 2025 08:06 PM

#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി കടിക്കുകയായിരുന്നു....

Read More >>
#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു

Jan 6, 2025 07:54 PM

#shock | ചമ്മന്തിക്കായി തേങ്ങ ചിരകുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു

ഞായറാഴ്ച രാത്രി ഇവർ നടത്തുന്ന ഹോട്ടലിൽ അടുത്ത ദിവസത്തേക്ക് ചമ്മന്തി തയ്യാറാക്കാനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചിരവ ഉപയോഗിച്ച 35കാരിക്ക്...

Read More >>
31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.

Jan 6, 2025 01:55 PM

31 വർഷങ്ങൾക്കു ശേഷം പൂർവ്വ വിദ്യാർത്ഥി സംഗമം.

സംഗമത്തിൽ അറുപതോളം പൂർവ്വ വിദ്യാർത്ഥികളും 13 അധ്യാപകരും പങ്കെടുത്തു ....

Read More >>
#keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം

Jan 6, 2025 01:34 PM

#keralaschoolkalolsavam2025 | ഗസലിൽ അലിഞ്ഞ് വേദികൾ; വിസ്മയ പ്രകടനവുമായി അസ്ന നിസാം

കൈരളി ടിവിയിലെ പട്ടുറുമാൽ സീസൺ പന്ത്രണ്ടിലെ വിന്നറും ഫ്ലോവേഴ്സ് ടോപ് സിംഗർ സീസൺ ടു റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റും കൂടിയാണ് ഈ...

Read More >>
#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

Jan 6, 2025 12:11 PM

#keralaschoolkalolsavam2025 | കരിയും കരി മരുന്നും ഇല്ലാതായാൽ ; ദിയ ദയാനന്ദന് കാർട്ടൂണിൽ എ ഗ്രേഡ്

"കരിയും കരി മരുന്നും ഇല്ലാതായാൽ " എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരത്തിൽ ദിയാ ദയാനന്ദൻ എ ഗ്രേഡ് നേടി....

Read More >>
Top Stories