തൃപ്പൂണിത്തുറ : (piravomnews.in) ചോറ്റാനിക്കര ഇരുപത്തിയഞ്ച് വര്‍ഷമായി അടഞ്ഞു കിടക്കുന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി.
എറണാകുളത്ത് സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര എരുവേലിയിലെ അടഞ്ഞു കിടന്ന മംഗലശ്ശേരി വീട്ടിനുള്ളിലാണ് മൂന്ന് കിറ്റുകളിലായി അസ്ഥികൂടം കണ്ടത്തിയത്.
കൈവിരലുകള്‍, കാല്‍വിരലുകള്‍, തലയോട്ടി എന്നിവ പ്രത്യേകമായി പൊ0തിഞ്ഞാണ് കിറ്റുകളിലാക്കിയിരിക്കുന്നത്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിന് ക്രമീകരിക്കുന്ന രീതിയിലാണ് അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.പതിനഞ്ച് വര്‍ഷമായി വീട്ടിലേയ്ക്ക് താന്‍ തീരെ പോകാറില്ലെന്ന് ഡോ ഫിലിപ്പ് ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇരുപത്തിയഞ്ച് വര്‍ഷമായി ഇവിടെ താമസമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സരത്തോട് അനുബന്ധിച്ച് ഈ വീട്ടില്‍ സാമൂഹ്യവിരുദ്ധര്‍ മദ്യപാനം നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
ചോറ്റാനിക്കര പൊലീസില്‍ നാട്ടുകാര്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് തിങ്കള്‍ വൈകിട്ട് 4.30ഓടെ അസ്ഥികൂടം കണ്ടെത്തിയത്.
Read more at: https://www.deshabhimani.com/News/kerala/skull-47027
The #skeleton was #found inside the #refrigerator of Chotani's house, which had been #closed for twenty-five years