തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി
തൃശ്ശൂർ ഹോളി ഫാമിലി സി ജെ എച്ച് എസ്സിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദേവിക എസ് നായർ.
കലോത്സവ വേദികളിൽ സജീവ സാന്നിധ്യമാണെങ്കിലും സംസ്ഥാന സ്കൂൾ കലോത്സവം ദേവികയ്ക്ക് കന്നി മത്സരമാണ്.
അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ എത്തിയത്.
#keralaschoolkalolsavam2025