#house | അംബികയ്‌ക്ക് സ്നേഹവീടൊരുങ്ങുന്നു

#house | അംബികയ്‌ക്ക് സ്നേഹവീടൊരുങ്ങുന്നു
Dec 16, 2024 12:01 PM | By Amaya M K

കരുമാല്ലൂർ : (piravomnews.in) മണ്ഡലത്തിൽ നടപ്പാക്കുന്ന ‘സ്നേഹവീട്’ പദ്ധതിയിൽ ഒമ്പതാമത്തെ വീടിന് മന്ത്രി പി രാജീവ് കല്ലിട്ടു. കരുമാല്ലൂർ കീഴ്ത്തറപ്പറമ്പ് പുളിക്കൽവീട്ടിൽ അംബിക ശ്രീധരനാണ് വീട് നിർമിച്ചുനൽകുന്നത്.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം കെ എസ് ഷഹ്ന അധ്യക്ഷയായി. അംബികയുടെ ഭർത്താവ് ശ്രീധരൻ 22 വർഷംമുമ്പ് മരിച്ചതാണ്.

കേൾവിയും സംസാരശേഷിയും ജന്മനാ ഇല്ലാത്ത മകൻ പി എസ് ശ്രീജിത്, ഭാര്യ, രണ്ടു കുട്ടികൾ, സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായ മകൾ പി എസ് ആര്യ എന്നിവർ അംബികയ്‌ക്കൊപ്പമാണ് താമസം.

നിർധനരായ ഇവർക്ക് 500 ചതുരശ്രയടി വിസ്തീർണത്തിൽ എട്ടുലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചുനൽകുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, സിയാൽ, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സാമ്പത്തികസഹായത്തോടെ രാജഗിരി ഫൗണ്ടേഷന്റെ മേൽനോട്ടത്തിലാണ് വീടിന്റെ നിർമാണം.

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, ജില്ലാപഞ്ചായത്ത്‌ അംഗം കെ വി രവീന്ദ്രൻ, പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീലത ലാലു, റംല ലത്തീഫ്, സംഘാടകസമിതി കൺവീനർ വി എൻ സുനിൽ എന്നിവർ സംസാരിച്ചു.




A #love #house is #ready for #Ambika

Next TV

Related Stories
#Moovatupuzha | മൂവാറ്റുപുഴ നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കണം

Dec 16, 2024 11:36 AM

#Moovatupuzha | മൂവാറ്റുപുഴ നഗരവികസനം സമയബന്ധിതമായി പൂർത്തിയാക്കണം

പൊതുചർച്ചയിൽ 25 പേർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ മറുപടി...

Read More >>
#arrested | പെരുമ്പാവൂരിൽ രാസലഹരിയുമായി നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു

Dec 16, 2024 11:15 AM

#arrested | പെരുമ്പാവൂരിൽ രാസലഹരിയുമായി നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു

രാത്രി പട്രോളിങ്ങിനിടെ പാത്തിപ്പാലത്തിന് സമീപത്തുനിന്നാണ്‌ ഇവർ പിടിയിലായത്. ഇൻസ്പെക്ടർ ടി എം സൂഫി, എസ്ഐമാരായ റിൻസ് എം തോമസ്, പി എം റാസിഖ്...

Read More >>
ഓൺലൈൻ ഷെയർ ട്രേഡിങ്; അങ്കമാലി കറുകുറ്റി സ്വദേശിയിൽ നിന്ന്  56.50 ലക്ഷംതട്ടിയ പ്രതി അറസ്റ്റിൽ

Dec 15, 2024 07:57 PM

ഓൺലൈൻ ഷെയർ ട്രേഡിങ്; അങ്കമാലി കറുകുറ്റി സ്വദേശിയിൽ നിന്ന് 56.50 ലക്ഷംതട്ടിയ പ്രതി അറസ്റ്റിൽ

വാട്സ് ആപ്പ് വഴി ചാറ്റ് ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തട്ടിപ്പു സംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്തു. ഓരോ...

Read More >>
സിപിഐ എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി അനീഷ് എം മാത്യുവിനെ തെരെഞ്ഞെടുത്തു

Dec 15, 2024 04:44 PM

സിപിഐ എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി അനീഷ് എം മാത്യുവിനെ തെരെഞ്ഞെടുത്തു

സിപിഐ എം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി യായി അനീഷ് എം മാത്യു വിനെ തെരെഞ്ഞെടുത്തു.ഡി വൈ എഫ് ഐ യുടെ ബ്ലോക്ക് സെക്രട്ടറി ആയിരിന്നു അനീഷ്.നേരത്തെ ...

Read More >>
#mbrajesh- ലൈഫ് പട്ടികയിലുള്ള എല്ലാവർക്കും വീട്: മന്ത്രി എം ബി രാജേഷ്

Dec 15, 2024 11:19 AM

#mbrajesh- ലൈഫ് പട്ടികയിലുള്ള എല്ലാവർക്കും വീട്: മന്ത്രി എം ബി രാജേഷ്

ദയംപേരൂർ പഞ്ചായത്തിലെ 175 ലൈഫ് വീടുകളുടെ താക്കോൽദാനവും ഗുണഭോക്താക്കളുടെ സംഗമവും ഒമ്പതാംവാർഡിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും...

Read More >>
കൊച്ചിയിൽ മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി

Dec 14, 2024 11:40 AM

കൊച്ചിയിൽ മംഗളവനത്തിന്റെ കമ്പിവേലിയിൽ മൃതദേഹം കണ്ടെത്തി

വനത്തിന് സമീപത്തെ ഓഷ്യനോഗ്രാഫിയുടെ ഗേറ്റിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം.മരണപെട്ടയാൾ പലപ്പോഴും വിവസ്ത്രനായി നടക്കുന്നത് കണ്ടിട്ടുണ്ട് എന്ന്...

Read More >>
Top Stories










Entertainment News