കാക്കനാട് : (piravomnews.in) രണ്ടാഴ്ച മുൻപ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാഴക്കാല ഓത്തുപള്ളി റോഡ് സൈറ മൻസിലിൽ സലീമിനെ (69) ബിഹാർ സ്വദേശികളായ വീട്ടുജോലിക്കാരിയും ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്.
കൗശൽകുമാർ (25), ഭാര്യ അസ്മിത കുമാരി (24) എന്നിവരെ അറസ്റ്റ് ചെയ്തു. സലീമിന്റെ വീട്ടിലെ ജോലിക്കാരിയാണ് അസ്മിത. കൗശൽകുമാറും പ്ലമിങ് ജോലിക്കും മറ്റുമായി ഇടയ്ക്കു വീട്ടിൽ വരാറുണ്ട്. സംഭവത്തിനു ശേഷം ഇരുവരും ബിഹാറിലേക്കു പോയിരുന്നു.
ബന്ധുവിനെക്കൊണ്ടു പല തവണ ഫോണിൽ വിളിപ്പിച്ചതിനെ തുടർന്നാണു ഇവർ തിരിച്ചെത്തിയ ത്. സലീമിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ 29നാണ്. ഇദ്ദേഹത്തിന്റെ ഭാര്യ സൈറാബാനു രണ്ടു ദിവസം മുൻപ് യുകെയിലുള്ള മകളുടെ അടുത്തേക്കു പോയിരുന്നു.
മറ്റു രണ്ടു മക്കളിൽ ഒരാൾ യുഎസിലും മറ്റൊരാൾ കോയമ്പത്തൂരിലുമാണ്. മൃതദേഹം കണ്ടെത്തുന്നതിനു തലേദിവസം രാത്രി സലീം മരിച്ചെന്നാണ് അനുമാനം.
അന്നു വൈകിട്ട് കൗശൽകുമാറും അസ്മിതയും സലീമിന്റെ വീട്ടിലേക്കു എത്തുന്നതിന്റെയും രാത്രി തിരിച്ചു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. സലീം വിളിച്ചതനുസരിച്ചാണ് ഇരുവരും എത്തിയത്.
സലീമിന്റെ തൃപ്പൂണിത്തുറയിലെ സ്ഥാപനത്തിൽ ഇവർക്കു ജോലി നൽകുന്നതു സംബന്ധിച്ചു ചർച്ച നടത്തി.സംസാരിക്കുന്നതിനിടെ നേരത്തേ ജോലി ചെയ്തതിന്റെ ശമ്പളവുമായി ബന്ധപ്പെട്ടു തർക്കമുണ്ടായെന്നും വാഗ്വാദത്തിനിടെ പിടിച്ചു തള്ളിയപ്പോൾ സലീം തലയടിച്ചു വീണു എന്നുമാണ് കൗശൽകുമാർ പറയുന്നത്.
പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സലീം ബോധരഹിതനായെന്നു വ്യക്തമായതോടെ വിരലിൽ കിടന്നിരുന്ന മോതിരങ്ങളും 3,500 രൂപ അടങ്ങിയ പഴ്സുംകിടപ്പുമുറിയിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പു നാണയങ്ങളും പരിസര ത്തുണ്ടായിരുന്ന മൊബൈൽ ഫോണും എടുത്തു സ്ഥലം വിട്ടെന്നും പ്രതികൾ പറയുന്നു. എന്നാൽ എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി സലീമിന്റെ മകക്കൾ പൊലീസിനോട് പറഞ്ഞു.
A #case of what was #thought to be a #heart #attack; #Kakanad #house owner's death #murder: Maid and #husband arrested