പറവൂർ : (piravomnews.in) എതിർദിശയിൽ അമിത വേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ നിയന്ത്രണം വിട്ട കാർ പറവൂർ പാലത്തിൽ നിന്നു താഴെ വീണു.
കുട്ടി ഉൾപ്പെടെ 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപ്രോച്ച് റോഡിന്റെ ഭാഗത്തു നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീടിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.
എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം. പൊലീസും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും കാറിൽ ഉണ്ടായിരുന്നവർക്കു കാര്യമായ പരുക്കില്ല.
#Car falls off a #bridge: #Accident when a #speeding vehicle #sideswiped