തളിപ്പറമ്പ് : (piravomnews.in) കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.
പന്നിയൂരിലെ മൈലാട്ട് വീട്ടിൽ എം.പി.കൃപേഷാണ് (36) മരിച്ചത്. ഇന്നലെ ഡിസംബർ 14 മുതൽ കൃപേഷിനെ കാണാതായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് മുണ്ടേരിയിലെ ഒരു കിണറിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കനായില്ല.
A #missing #youth was #found #dead in a well