പിറവം : (piravomnews.in) എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി പിറവം ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിച്ചു.

രാവിലെ 6.20ന് പിറവത്തുനിന്ന് ആരംഭിച്ച് മണീട്, തിരുവാണിയൂർ, പുത്തൻകുരിശ്, കരിമുകൾ, ഇൻഫോപാർക്ക്, കാക്കനാടുവഴി എട്ടിന് മെഡിക്കൽ കോളേജിലെത്തും.വൈകിട്ട് 4.40-ന് മെഡിക്കല്‍ കോളേജില്‍നിന്ന് പുറപ്പെട്ട് 6.30ന് പിറവം ഡിപ്പോയില്‍ എത്തും.
പി വി ശ്രീനിജിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് ഗതാഗതമന്ത്രി സർവീസ് ആരംഭിക്കാൻ നിർദേശിച്ചത്. ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍, മെഡിക്കല്‍ കോളേജ്, മറ്റ് വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍വീസ് പ്രയോജനകരമാകും.
Piravom-Medical College KSRTC service begins
