കൂത്താട്ടുകുളം : (piravomnews.in) കൂത്താട്ടുകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിമന്ദിരം തകർച്ചയിലേക്ക്. കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും മേൽക്കൂരയിലെ ഷീറ്റുകൾ ഇളകിത്തെറിച്ചു.

ജനലുകളും വാതിലുകളുമെല്ലാം ചിതലെടുത്ത് തകർന്നുതുടങ്ങി. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയാണ് 2020 വരെ ആശുപത്രി ഭരിച്ചത്. ജില്ലാ സഹകരരണ ബാങ്കിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് നേതാക്കൾ തട്ടിയത്.
34 സെന്റ് സ്ഥലം 32 വർഷത്തേക്ക് പാട്ടത്തിനെടുത്ത് 1972ൽ പ്രവർത്തനം ആരംഭിച്ചു. 48 വർഷം യുഡിഎഫ് മാത്രമാണ് ഭരിച്ചത്. 200 കിടക്കകളുള്ള ആശുപത്രി ആദ്യകാലത്ത് നല്ല രീതിയിൽ നടത്തിയെങ്കിലും നേതാക്കളുടെ അഴിമതി സ്ഥാപനത്തെ നാശത്തിലേക്ക് നയിച്ചു. പാട്ടത്തിനെടുത്ത സ്ഥലം ഈട് നൽകിയാണ് ജില്ലാ സഹകരണ ബാങ്കിൽനിന്ന് കെട്ടിടനിർമാണത്തിന് കോൺഗ്രസ് നേതാക്കൾ അന്ന് പണം കൈപ്പറ്റിയത്.
Koothattukulam Rajiv Gandhi Cooperative Hospital building nearing collapse
