മലപ്പുറം: ( piravomnews.in ) മലപ്പുറം എടരിക്കോട് വൻ വാഹനാപകടം. മമ്മാലിപ്പടിയിൽ ട്രെയിലർ ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചയാളുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പണി നടന്നുകൊണ്ടിരിക്കുന്ന ആറുവരി ദേശീയപാതയിൽ നിന്ന് ഇറങ്ങി വന്ന ട്രെയിലർ മമ്മാലിപ്പടിയിൽ 10ഓളം വാഹനങ്ങളിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് രാത്രി 8.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Major accident; Lorry crashes into vehicles, one dead, several injured
